ആപ്പ്ജില്ല

മണിയെ സിപിഎം മാ‍ര്‍ക്സിസം പഠിപ്പിക്കണമെന്ന് ബിനോയ് വിശ്വം

പരിസ്ഥിതിയെന്ന വാക്കു കേട്ടാൽ ചെവി പൊത്തുന്നവര്‍ കയ്യേറ്റക്കാര്‍

TNN 28 Nov 2017, 11:46 am
തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനവിഷയത്തിൽ മന്ത്രി എംഎം മണിയ്ക്കു രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവും മുൻ വനം മന്ത്രിയുമായ ബിനോയ് വിശ്വം രംഗത്ത്. പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടെന്താണെന്ന് എംഎം മണിയ്ക്ക് സിപിഎം നേതൃത്വം പഠിപ്പിച്ചു കൊടുക്കണം. പരിസ്ഥിതി എന്ന വാക്കുതന്നെ കേള്‍ക്കാൻ താത്പര്യമില്ലാത്തവര്‍ കയ്യേറ്റക്കാരാണെന്നും ഭൂമിയെ ലാഭക്കണ്ണോടെ മാത്രം കാണുന്ന വൻകിടമുതലാളിമാരുടെ ഭാഷയാണ് എംഎം മണിയ്ക്കെന്നും ബിനോയ് വിശ്വം പറഞ്ഞു.
Samayam Malayalam cpim should treach mani what marxism is says binoy viswom
മണിയെ സിപിഎം മാ‍ര്‍ക്സിസം പഠിപ്പിക്കണമെന്ന് ബിനോയ് വിശ്വം


ആദിവാസികളുടെ പേരു പറഞ്ഞു പശ്ചിമഘട്ടം കയ്യേറാൻ ആരെയും അനുവദിക്കില്ല. എന്നാൽ ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കേണ്ടതുണ്ട്. ഇവരുടെ ഭൂമി 500 ഏക്കറിൽ കൂടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. താൻ വനംമന്ത്രിയായിരിക്കേ കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളിൽ താമസിക്കുന്നവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ കത്തെഴുതിയ കാര്യവും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു.

താൻ വനം മന്ത്രിയായിരിക്കേ നിയമപരമായ പട്ടയമുള്ളവരെ കണ്ടെത്താനുള്ള ഹിയറിങ് നടത്തിയാൽ വെടിവയ്പുണ്ടാകുമെന്നും മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തിയവര്‍ തന്നെയാണ് ഇപ്പോഴും ബഹളം വയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെതിരെയായിരുന്നു ബിനോയ് വിശ്വത്തിന്‍റെ ഒളിയമ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്