ആപ്പ്ജില്ല

മാധ്യമ പ്രവർത്തകരോട് സംസാരിച്ചതിന്റെ പേരിലുള്ള നടപടി സിപിഎം അവസാനിപ്പിച്ചു

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ചോർന്നതിന്മേലുള്ള നടപടിയാണ് അവസാനിപ്പിച്ചിരിക്കുന്നത്.

Samayam Malayalam 2 Oct 2018, 7:21 pm
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിനിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചതിന്റെ പേരിൽ വിശദീകരണം തേടിയ നടപടി അവസാനിപ്പിക്കാൻ സിപിഎം തീരുമാനിച്ചു. മാധ്യമ പ്രവർത്തകരോട് സംസാരിക്കരുതെന്ന താക്കീതോടെയാണ് നടപടി അവസാനിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ കോൾ ലിസ്റ്റ് എടുത്തതിനു ശേഷമായിരുന്നു നടപടി ആരംഭിച്ചത്. എന്നാൽ നടപടി തുടരേണ്ടെന്നാണ് സിപിഎം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
Samayam Malayalam cpim stopped action against leaders
മാധ്യമ പ്രവർത്തകരോട് സംസാരിച്ചതിന്റെ പേരിലുള്ള നടപടി സിപിഎം അവസാനിപ്പിച്ചു


തൃശൂരിലെ സംസ്ഥാന സമ്മേളനത്തിനിടെ പാർടിയുടെ പ്രവർത്തന റിപ്പോർട്ടും മറ്റ് വാർത്തകളും ചോർന്നിരുന്നു. ഇതിൽ അഞ്ച് നേതാക്കളോടാണ് വിശദീകരണം തേടിയത്. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എം എം ലോറൻസ്, രാജു ഏബ്രഹാം എംഎൽഎ, കൊല്ലം ജില്ലാ കമ്മിറ്റി അംഗം ഡോ പി കെ ഗോപൻ, പത്തനംതിട്ട ജില്ലയിലെ ഏരിയാ കമ്മിറ്റം അംഗം എന്നിവരോടായിരുന്നു പാർടി വിശദീകരണം തേടിയത്.

നേതാക്കളുടെ വിശദീകരണം തേടിയശേഷം പാർടി സെക്രട്ടറിയറ്റ് തെറ്റ് ആവർത്തിക്കരുതെന്ന് നേതാക്കൾക്ക് താക്കീത് നൽകി. നൽകിയ ചെറിയ വിവരങ്ങൾവെച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും പാർടി നിർദ്ദേശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്