ആപ്പ്ജില്ല

സിപിഎം ചാരക്കേസ് രാഷ്ട്രീയ ആയുധമാക്കി: നമ്പി നാരായണൻ

ചാരക്കേസ് കോൺഗ്രസ് കരുണാകരനെതിരെ ഉപയോഗിച്ചപ്പോൾ സിപിഎം അത് രാഷ്ട്രീയ ആയുധമാക്കി

Samayam Malayalam 25 Sept 2018, 1:06 pm
കൊച്ചി: താൻ കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ ഇരയായെങ്കിലും സിപിഎം ചാരക്കേസ് രാഷ്ട്രീയ ആയുധമാക്കിയയെന്ന് നമ്പി നാരായണൻ. കേസിന് പിന്നിൽ നടന്ന നീക്കമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും നമ്പി നാരായണൻ വ്യക്തമാക്കി. കള്ളക്കേസാണെന്ന് വ്യക്തമായിട്ടും സിപിഎം സർക്കാർ ഇത് പുനരന്വേഷിക്കണമെന്ന് ഉത്തരവിട്ടത് ശരിയായില്ലെന്നും നമ്പി നാരായണൻ വ്യക്തമാക്കി.
Samayam Malayalam nambi narayanan


അധികാരം തലക്ക് പിടിച്ചവരാണ് നിരപരാധികളെ കേസിൽ കുടുക്കിയതെന്നും നമ്പി നാരായണൻ പ്രതികരിച്ചു. എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു നമ്പി നാരായണൻ. ചില പോലീസുകാരുടെ ഗൂഢ നീക്കങ്ങൾ തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് നമ്പി നാരായണൻ സംവാദത്തിൽ പറഞ്ഞു. കോൺഗ്രസ് ചാരക്കേസിനെ കരുണാകരന് എതിരെയുള്ള ആയുധമായാണ് ഉപയോഗിച്ചത്. 24 വർഷത്തിന് ശേഷം തനിക്ക് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും നമ്പി നാരായണൻ കൊച്ചിയിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്