ആപ്പ്ജില്ല

ഹെലികോപ്റ്റര്‍ യാത്രാചിലവ് വഹിക്കില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്

തുക പൊതുഭരണഫണ്ടിൽ നിന്ന് കണ്ടെത്താൻ നിര്‍ദേശം

TNN 11 Jan 2018, 3:51 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ സന്ദര്‍ശിക്കാനായി നടത്തിയ ആകാശയാത്രയുടെ ചിലവ് വഹിക്കില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്. യാത്രയ്ക്ക് ചിലവായ തുക പൊതുഭരണവകുപ്പിന്‍റെ ഫണ്ടിൽ നിന്നെടുക്കാൻ സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Samayam Malayalam cpim will not pay pinarayis helicopter bill
ഹെലികോപ്റ്റര്‍ യാത്രാചിലവ് വഹിക്കില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്


ഹെലികോപ്റ്റര്‍ യാത്രയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും യാത്രാചിലവ് പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഹെലികോപ്റ്റര്‍ യാത്രയുടെ ചിലവ് വഹിക്കാൻ സിപിഎമ്മിന് ശേഷിയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കടംപള്ളി സുരേന്ദ്രനും രംഗത്തെത്തിയതിനു പിന്നാലെയാണ് മലക്കം മറിഞ്ഞ് സെക്രട്ടറിയേറ്റിന്‍റെ തീരുമാനം.

ഓഖി ദുരിതാശ്വാസഫണ്ടിൽ നിന്ന് ഒരു പൈസ പോലും പിണറായി വിജയനു വേണ്ടി ചിലവാക്കിയിട്ടില്ലെന്നും സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ (സിഎംഡിആര്‍എഫ്) നിന്നാണ് യാത്രയ്ക്കായി പണം ചിലവാക്കിയതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഇത്തരത്തിൽ പണമെടുത്തിട്ടുണ്ടെന്നും ഇതിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതെല്ലാം മുഖ്യമന്ത്രിയല്ല, ഉദ്യോഗസ്ഥരാണ് ചെയ്യുന്നതെന്നും എന്നാൽ ഇതിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്