ആപ്പ്ജില്ല

ദേശീയപാതാവിരുദ്ധസമരം 11 പേരെ സിപിഎം പുറത്താക്കി

ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി

TNN 2 Jan 2018, 2:33 pm
കണ്ണൂര്‍: സര്‍ക്കാ‍ര്‍ നിലപാടിനു വിരുദ്ധമായി ദേശീയപാതാവിരുദ്ധസമരം നടത്തിയ 11 പേരെ സിപിഎം പുറത്താക്കി. കീഴാറ്റൂര്‍ വടക്ക്, കീഴാറ്റൂര്‍ സെന്‍ട്രൽ ബ്രാഞ്ചുകളിലെ അംഗങ്ങളെയാണ് പാര്‍ട്ടി പുറത്താക്കിയത്.
Samayam Malayalam cpm dismisses 11 members for anti nh strike
ദേശീയപാതാവിരുദ്ധസമരം 11 പേരെ സിപിഎം പുറത്താക്കി


പുറത്താക്കിയവിൽ 9 പേര്‍ കീഴാറ്റൂര്‍ സെൻട്രൽ ബ്രാഞ്ചിലും ബാക്കിയുള്ളവര്‍ കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചിലും പെട്ടവരാണ്. സമരത്തിൽ പങ്കെടുത്തതിനു ഇവരോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്