ആപ്പ്ജില്ല

ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎം പുറത്താക്കി

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് കാരണമെന്ന് വിശദീകരണം

TNN 10 Mar 2018, 6:17 pm
കണ്ണൂ‍ര്‍: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികളെ സിപിഎം പുറത്താക്കി. കൊലയാളിസംഘത്തിൽപ്പെട്ടവരെന്നു പോലീസ് പറയുന്ന എം വി ആകാശ് (24), മുഴക്കുന്ന് സ്വദേശി സി എസ് ദീപ് ചന്ദ് (25), കൊല നടന്ന ദിവസം വാഹനമോടിച്ച പാലയോട് സ്വദേശി ടി കെ അസ്കര്‍ (26), അക്രമികള്‍ക്ക് സഹായം നല്‍കിയ തില്ലങ്കേരി സ്വദേശി കെ അഖിൽ (23) എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.
Samayam Malayalam cpm expells shuhaib murder accused from the party
ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎം പുറത്താക്കി


ഷുഹൈബ് വധക്കേസിൽ സിപിഎം പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായ 11 പേരിൽ നാലുപേരൊഴികെയുള്ളവര്‍ക്ക് സിപിഎം അംഗത്വമില്ലെന്നാണ് സൂചന.

പ്രതികള്‍ക്കെതിരെ പാര്‍ട്ടി തലത്തിൽ നടപടിയുണ്ടാകുമെന്നും എന്നാൽ പോലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയതുകൊണ്ടു മാത്രം പാര്‍ട്ടിയ്ക്ക് നടപടിയെടുക്കാനാവില്ലെന്നും ജില്ലാ സെക്രട്ടറഇ പി ജയരാജൻ ഇന്നലെ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ വാദം തള്ളി കേസ് സിബിഐയ്ക്ക് വിടാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്