ആപ്പ്ജില്ല

ഷുക്കൂര്‍ വധം: വിടുതല്‍ ഹര്‍ജി നല്‍കാന്‍ ടിവി രാജേഷ്‍ എംഎല്‍എ

ജനുവരി 11 നാണ് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എംഎൽഎയ്ക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയത്.

Samayam Malayalam 14 Feb 2019, 11:15 am
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിടുല്‍ ഹര്‍ജി നല്‍കാന്‍ സിപിഎം നേതാക്കളുടെ തീരുമാനം. തലശ്ശേരി ജില്ലാകോടതിയില്‍ ഇന്ന് വിടുല്‍ ഹര്‍ജി നല്‍കും. സിബിഐ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്ത കല്യാശ്ശേരി എംഎല്‍എ ടിവി രാജേഷ് കോടതിയില്‍ എത്തി.
Samayam Malayalam rajesh tv
സിബിഐ കുറ്റപത്രത്തില്‍ പേര് ചേര്‍ത്ത ടിവി രാജേഷ്


ഷൂക്കൂര്‍ വധക്കേസിൽ സിബിഐ കുറ്റപത്രം തലശേരി കോടതി ഇന്ന് പരിഗണിക്കുകയാണ്. നേരത്തെ സിബിഐ കുറ്റപത്രം തള്ളിക്കളയണമെന്ന് പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി വി രാജേഷ് എംഎൽഎ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതിയിൽ സിപിഎം ആവര്‍ത്തിക്കും.

ജനുവരി 11 നാണ് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എംഎൽഎയ്ക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയത്.

പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച കാറിനു നേരെ ആക്രമണം നടന്നതിനു പിന്നാലെ ഉണ്ടായ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു കൊലപാതകം. ഷുക്കൂറിനെ പിടികൂടിയ സിപിഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ ഫോട്ടോ മൊബൈലിൽ അയച്ച് നല്‍കി വാഹനം ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നു എന്ന് ഉറപ്പാക്കിയ ശേഷം കൊലപാതകം നടത്തിയെന്നാണ് കേസ്.

കേസിന്‍റെ ആദ്യഘട്ടത്തിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷുക്കൂറിനെ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം തടയാൻ ശ്രമിച്ചില്ലന്നായിരുന്നു പി ജയരാജനു മേലുള്ള കുറ്റം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്