ആപ്പ്ജില്ല

മലപ്പുറത്ത് സിപിഎം-ലീഗ് സംഘര്‍ഷം: പോലീസിനു നേരെയും ആക്രമണം

നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു

TNN 13 Mar 2017, 8:35 am
താനൂര്‍: മലപ്പുറം താനൂരില്‍ സിപിഎം മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. താനൂര്‍ ചാപ്പപ്പടി കോര്‍മ്മന്‍ കടപ്പുറത്താണ് ഞായറാഴ്‍ച രാത്രി സംഘര്‍ഷം ഉടലെടുത്തത്. പോലീസ് സ്ഥലത്തെത്ത് മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടി വെച്ചിട്ടും സംഘര്‍ഷം നിയന്ത്രിക്കാനായില്ല.
Samayam Malayalam cpm league clash in malappuram
മലപ്പുറത്ത് സിപിഎം-ലീഗ് സംഘര്‍ഷം: പോലീസിനു നേരെയും ആക്രമണം


പെട്രോള്‍ ബോംബ് എറിഞ്ഞ് ചാപ്പപ്പടിയിലെ ഒരു വീടിന് തീപിടിച്ചു. കോര്‍മ്മന്‍ കടപ്പുറത്തെ നിരവധി വീുടകള്‍ക്ക് നേരേ ഞായറാഴ്‍ച രാത്രിയില്‍ ആക്രമണം നടന്നു. തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളിലെ സ്റ്റേഷനുകളില്‍നിന്നുള്ള പോലീസുകാര്‍ മുഴുവന്‍ സ്ഥലത്തെത്തിയിട്ടും സംഘര്‍ഷം നിയന്ത്രിക്കാനായില്ല.

പലയിടത്തും പോലീസിനെതിരെ കല്ലേറ് നടന്നു. സിഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായാണ് വിവരം.

CPM-League clash in Malappuram

Many houses were attacked in CPM-Muslim League clash in Thanur, Malappuram.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്