ആപ്പ്ജില്ല

മുകേഷ് വിഷയത്തില്‍ പ്രതികരണവുമായി സിപിഎം

വിഷയം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

Samayam Malayalam 9 Oct 2018, 1:35 pm
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ മീ ടൂ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം. വിഷയം നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Samayam Malayalam MUKESH MLA


സിനിമയുടെ സാങ്കേതിക മേഖലയില്‍ പ്രവർത്തിക്കുന്ന ടെസ് ജോസഫ് ആണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് മുകേഷ് പലതവണ ശല്യം ചെയ്തെന്ന് ടെസ് പറയുന്നു. 19 വർഷം മുമ്പ് നടന്ന സംഭവം ട്വിറ്ററിലൂടെയാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ചാനലിൻെറ പരിപാടിയുമായി ബന്ധപ്പെട്ട ജോലികൾ നടക്കവേയാണ് സംഭവം. മുകേഷ് നിരന്തരം വിളിച്ച് തൻെറ അടുത്ത റൂമിലേക്ക് മാറാൻ പറഞ്ഞെന്ന് അവർ ട്വീറ്റിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്