തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ദേശീയ തലത്തിലേക്ക് തിരിച്ചുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പ് എപ്പോളാണെങ്കിലും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും ജനങ്ങള്‍ വിലയിരുത്തും. ദേശീയ തലത്തിൽ ഇടതു മുന്നണി തിരിച്ചുവരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം കേരളത്തിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഏപ്രിൽ 11 ന് ആരംഭിച്ച് മെയ് 19 നാണ് അവസാനിക്കുന്നത്. വോട്ടെണ്ണൽ മെയ് 23 ന് നടക്കുന്നത്.
ഏപ്രിൽ 11, 18, 23, 29, മെയ് 6, 12, 19 എന്നീ തീയതികളിലാണ് ഏഴ് ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടിണ്ട്. .