ആപ്പ്ജില്ല

കണ്ണൂരില്‍ പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ മുങ്ങി; സംസ്ഥാനം വിട്ടെന്ന് പോലീസ്, തിരച്ചില്‍ തുടരുന്നു

2007-ല്‍ മൂര്യാട്ടുവെച്ച് ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന വ്യക്തയാണ് വിപിന്‍. ഇയാളെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞ

Samayam Malayalam 19 Mar 2020, 2:19 pm
കണ്ണൂർ: ബിജെപി പ്രവർത്തകനെ വധിച്ച കേസിൽ പരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ പരോള്‍ കാലം കഴിഞ്ഞിട്ടും ജയിലില്‍ തിരികെയെത്തിയില്ല.
Samayam Malayalam Vipin

ഇതേത്തുടര്‍ന്ന് മുങ്ങിയ പരോൾ പ്രതിയെ തേടി പോലീസ് അന്വേഷണം തുടങ്ങി. ഇയാൾ സംസ്ഥാന വിട്ടുവെന്നാണ് സൂചന. പോലിസ് ബംഗളുർ, കുടക് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി വരുന്നത്.

Also Read: കൊവിഡ് 19: ദിവ്യബലിയിൽ 15 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് അങ്കമാലി അതിരൂപത

2007-ല്‍ മൂര്യാട്ടുവെച്ച് ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന മൂര്യാട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ അണ്ണേരി(34)യാണ് പരോള്‍ കാലം കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ജനുവരി 30ന് പരോളിലിറങ്ങിയ വിപിന്‍ കാലാവധി കഴിഞ്ഞ് മാര്‍ച്ച് 16ന് വൈകുന്നേരം 5.30-ന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു.

Also Read: ആളുകൾ കൂട്ടംകൂടിയാല്‍ കർശന നിയമനടപടിയെന്ന് കാസര്‍കോട് കളക്ടര്‍
16ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നുപറഞ്ഞ് വിപിന്‍ വീട്ടില്‍നിന്നിറങ്ങിയതായി ഭാര്യ ശ്രുതിലയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, ഇയാള്‍ ജയിലിലെത്തിയില്ല. ഇതേ തുടർന്നാണ് പ്രതിക്കായി പോലിസ് തെരച്ചിൽ ശക്തമാക്കിയത്. ഇയാളുടെ പരാതിയില്‍ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയതായി കൂത്തുപറമ്പ് സിഐ ആസാദ് അറിയിച്ചു. വീട്ടില്‍നിന്നിറങ്ങിയശേഷം വിപിന്‍റെ ഫോണ്‍ പ്രവർത്തനരഹിതമായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരോള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ വിപിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ സംസ്ഥാന, ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്