ആപ്പ്ജില്ല

പിവി അന്‍വര്‍ എംഎല്‍എയ്‍ക്കെതിരെ ക്രൈബ്രാഞ്ച് അന്വേഷണം

ഒരു മാസത്തിനകം അന്വേഷണ ഉത്തരവ് പുറത്തിറക്കണമെന്നും കോടതി നിര്‍ദ്ദേശം

Samayam Malayalam 14 Nov 2018, 9:01 pm
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണ ഉത്തരവ് പുറത്തിറക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
Samayam Malayalam PV-Anwar


മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പിവി അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. മഞ്ചേരി പൊലീസ് രാഷ്ട്രീയസമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ ആവശ്യം പരിഗണിച്ചാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്