ആപ്പ്ജില്ല

പി വി അൻവർ പ്രവാസിയിൽ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

അൻവറിന്‍റെ പുനഃപരിശോധനാ ഹര്‍ജി തള്ളി

Samayam Malayalam 5 Dec 2018, 1:09 pm
കൊച്ചി: പ്രവാസി എൻജിനീയറിൽ നിന്ന് പി വി അൻവര്‍ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം. കേസ് ക്രൈംബ്രാ‍ഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അൻവര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കോടതി തള്ളി. കോഴിക്കോട് സ്വദേശിയായ പ്രവാസിയുടെ പക്കൽ നിന്ന് നിക്ഷേപമെന്ന പേരിൽ വാങ്ങിയ പണം തട്ടിയെന്നാണ് കേസ്.
Samayam Malayalam pv anwar


പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങള്‍ ഹര്‍ജിയിൽ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കര്‍ണാടകയിൽ ക്രഷര്‍ യൂണിറ്റിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്ന് അൻവര്‍ 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. എന്നാൽ പണം കൈപ്പറ്റുന്ന സമയത്ത് കര്‍ണാടകയിൽ അൻവറിന് ക്രഷര്‍ യൂണിറ്റ് ഇല്ലായിരുന്നുവെന്നുള്ള രേഖകള്‍ പുറത്തുവന്നിരുന്നു. മംഗലാപുരത്ത് 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് വിശ്വസിപ്പിച്ചിരുന്നെങ്കിലും അൻവറിന് രണ്ടേക്കറിൽ താഴെ മാത്രം സ്ഥലമാണ് ഉണ്ടായിരുന്നതെന്നും വ്യക്തായതോടെ പ്രവാസി പരാതി നല്‍കുകയായിരുന്നു.

രാഷ്ട്രീയസമ്മര്‍ദ്ദം മൂലം മഞ്ചേരി പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പരാതിക്കാരൻ നല്‍കിയ ഹര്‍ജിയിൽ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മഞ്ചേരി സിഐയിൽ നിന്ന് കേസ് ക്രൈംബ്രാഞ്ച് സിഐഡിയ്ക്കാണ് കൈമാറിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്