ആപ്പ്ജില്ല

എംആ‍ര്‍ വാക്സിൻ: കുപ്രചാരണക്കാ‍ര്‍ക്കെതിരെ ക്രിമിനൽ കേസ്

മലപ്പുറം ജില്ല ബാലികേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

TNN 19 Nov 2017, 5:18 pm
തിരുവനന്തപുരം: മീസിൽസ് റൂബെല്ല വാക്സിനേഷനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റ‍ര്‍ ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിനായി ആരോഗ്യവകുപ്പ് സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്.
Samayam Malayalam criminal case against those who spread fake news on mr vaccine
എംആ‍ര്‍ വാക്സിൻ: കുപ്രചാരണക്കാ‍ര്‍ക്കെതിരെ ക്രിമിനൽ കേസ്


ഇതുവരെ സംസ്താനത്ത് 59 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായാണ് കണക്ക്. മലപ്പുറം ജില്ലയാണ് കുത്തിവയ്പിൽ ഏറ്റവും പിന്നിൽ. എന്നാൽ മലപ്പുറം ജില്ല ബാലികേറാമല അല്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ കണക്കുപ്രകാരം 56.44 ശതമാനം കുട്ടികളാണ് ഇതുവരെ പ്രതിരോധകുത്തിവയ്പ് എടുത്തിട്ടുള്ളത്. മലപ്പുറത്ത് കൂടുതൽ പ്രചരണപരിപാടികള്‍ സംഘടിപ്പിക്കാനും കര്‍മ്മസമിതി രൂപീകരിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പദ്ധതി പൂര്‍ണലക്ഷ്യത്തിലെത്തുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളി. വാക്സിനേഷൻ ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലൊഴികെയാണ് ക്യാംപയിൻ നീട്ടിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്