ആപ്പ്ജില്ല

കുസാറ്റിൽ മൊബൈൽ നിരോധനം: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

നീക്കം അതിക്രമങ്ങള്‍ പുറത്തറിയാതിരിക്കാനെന്ന് വിദ്യാര്‍ത്ഥികള്‍

TNN 10 Dec 2017, 12:43 pm
കൊച്ചി: പിൻവാതിലിലൂടെ കുസാറ്റ് ക്യാമ്പസിൽ മൊബൈൽ ഫോണ്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ക്യാമ്പസിൽ ഓഡിയോ വിഷ്വൽ റെക്കോഡിങ് ഉപകരണങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നു എന്ന പേരിലാണ് മൊബൈൽ ഫോണിനും കുരുക്കുവീഴുന്നത്.
Samayam Malayalam cusat students protest ban on mobile phones in campus
കുസാറ്റിൽ മൊബൈൽ നിരോധനം: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍


വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും മറ്റു നടപടികളും സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തെത്താതിരിക്കുക എന്നതാണ് നിരോധനത്തിന്‍റെ ലക്ഷ്യമെന്നും തിങ്കളാഴ്ച ഇതിനെതിരെ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ടെന്നും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗം ഫര്‍ഹാൻ എ കെ പറഞ്ഞു. മുൻപ് സമൂഹമാധ്യമങ്ങള്‍ക്കും ഇത്തരത്തിൽ നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെന്നും ഫര്‍ഹാര്‍ ഓര്‍മിപ്പിച്ചു.

ഒരു വിദ്യാര്‍ത്ഥിനിയെ മാനസികമായി ബുദ്ധിമുട്ടിച്ചതിനു മറൈൻ ജിയോളജി ആന്‍റ് ജിയോഫിസിക്സ് വിഭാഗം തലവൻ ഉള്‍പ്പെടെ മൂന്നു ഫാക്കൽറ്റി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത് ഒരു മാസം തികയുമ്പോഴാണ് മൊബൈൽ ഫോണ്‍ തടയാനുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്. തന്നോട് അധ്യാപകര്‍ മോശമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈൽ ക്യാമറയിൽ പകര്‍ത്തിയിരുന്നു.

മറൈൻ ജിയോളജി വകുപ്പിന്‍റെ അപേക്ഷ പ്രകാരം അനുവാദമില്ലാതെ ഓഡിയോ വിഷ്വൽ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നായിരുന്നു അക്കാഡമിക്സ് ജോയിന്‍റ് രജിസ്ട്രാര്‍ അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്