ആപ്പ്ജില്ല

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ്

നാളെ രാവിലെ പത്ത് മണിയ്ക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Samayam Malayalam 4 Jan 2021, 10:31 pm
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് എന്നാണ് റിപ്പോര്‍ട്ട്.
Samayam Malayalam p sreeramakrishnan
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ Photo: The Times of India/File


നാളെ രാവിലെ പത്തുമണിയ്ക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് കെ അയ്യപ്പനോട് കസ്റ്റംസ് അറിയിച്ചിരിക്കുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: 6 പേര്‍ക്ക് അതിതീവ്ര കൊവിഡ്; യുകെ വകഭേദം സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

മുൻപ് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ കോൺസുൽ ജനറലിൻ്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടികളെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഡ്രൈവര്‍മാരുടെ മൊഴിയെടുത്ത ശേഷം കസ്റ്റംസ് വിട്ടയച്ചിരുന്നു.

Also Read: കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ

ഡോളറാക്കി മാറ്റിയ വൻതുക കോൺസുലേറ്റ് വാഹനത്തിൽ വിമനത്താവളത്തിലെത്തിക്കുകയും തുടര്‍ന്ന് വിദേശത്തേയ്ക്ക് കൊണ്ടുപോയെന്നുമാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയത്. അന്ന് വാഹനമോടിച്ചിരുന്ന ഡ്രൈവര്‍മാരെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്