ആപ്പ്ജില്ല

കുട്ടിക്ക് വാങ്ങിയ പാവയ്ക്കുള്ളിൽ രക്തം നിറഞ്ഞ പഞ്ഞി

ടെഡി ബെയറിനുള്ളില്‍ രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും

TNN 18 Feb 2018, 5:47 pm
മാരാരിക്കുളം: കുട്ടികളുടെ പ്രീതി പിടിച്ചുപറ്റുവാൻ പാവകളെ മേടിച്ചുനൽകാറുള്ളവരാണ് ഓരോരുത്തരും. എന്നാൽ ഇത്തരത്തിൽ വാങ്ങിയ പാവയ്ക്ക് രൂക്ഷമായ ദുർഗന്ധമുണ്ടെങ്കിലോ. അങ്ങനെയൊരു സംഭവം കഴിഞ്ഞദിവസം ആലപ്പുഴയിൽ നടന്നു. ഊട്ടിയിലേയ്ക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ കുട്ടിയ്ക്ക് വാങ്ങിയ നല്‍കിയ പാവക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയായ ശ്രീമോള്‍ എന്ന വീട്ടമ്മ പാവ തുറന്ന് നോക്കിയപ്പോഴാണ് സംഗതി വെളിച്ചത്തായത്.
Samayam Malayalam cute teddy bear made of hospital waste
കുട്ടിക്ക് വാങ്ങിയ പാവയ്ക്കുള്ളിൽ രക്തം നിറഞ്ഞ പഞ്ഞി



കടയിൽ നിന്ന് വാങ്ങിയ ടെഡി ബെയറിനുള്ളില്‍ രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡുമാണ് ഉണ്ടായിരുന്നത്. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവയ്ക്കുള്ളില്‍ ഉപയോഗിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് വീട്ടമ്മ സമൂഹമാധ്യമത്തില്‍ വിവരം പങ്കുവച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്