ആപ്പ്ജില്ല

എടിഎം വിവരങ്ങൾ ഫോണിലൂടെ കൈമാറരുതെന്ന് സൈബർ സെൽ

ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന എ.ടി.എം വിവരങ്ങള്‍ അന്വേഷിച്ച്‌ ഫോണ്‍കോളുകള്‍ വരുന്നതായി സൈബര്‍ സെല്‍. എ.ടി.

TNN 13 Mar 2016, 11:08 am
ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന എ.ടി.എം വിവരങ്ങള്‍ അന്വേഷിച്ച്‌ ഫോണ്‍കോളുകള്‍ വരുന്നതായി സൈബര്‍ സെല്‍. എ.ടി.എം കാര്‍ഡ് പുതുക്കുന്നതിനുള്ള സമയമായി എന്നു പറഞ്ഞാണ് ഫോണ്‍ കോളുകള്‍ എത്തുന്നത്. ഇതിനായി നിലവിലുള്ള കാര്‍ഡിന്‍റെ നന്പര്‍ നല്‍കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വന്‍ തട്ടിപ്പുസംഘമാണ് ഇതിന് പിന്നിലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
Samayam Malayalam cyber cell
എടിഎം വിവരങ്ങൾ ഫോണിലൂടെ കൈമാറരുതെന്ന് സൈബർ സെൽ


സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് കോളുകള്‍ വരുന്നതെന്ന് സൈബര്‍ സെല്‍ അധികൃതരും പറയുന്നു എ.ടി.എം കാര്‍ഡ് പുതുക്കുന്നതിനായി നിലവിലുള്ള കാര്‍ഡിന്‍റെ പിന്‍ നന്പര്‍ പറഞ്ഞുകൊടുക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിരവധി പേർക്ക് ഇത്തരത്തിൽ ഫോൺകോളുകൾ എത്തുന്നുണ്ട്. ഹിന്ദിയിലാണ് കൂടുതലും വിളിക്കുന്നവർ സംസാരിക്കുക. കാര്‍ഡ് പുതുക്കുന്നതിനായി നിലവിലുള്ള കാര്‍ഡിന്‍റെ നന്പര്‍ പറഞ്ഞു നല്‍കാനായിരിക്കും പലരും ആവശ്യപ്പെടുക. ഇത്തരം സംഭവങ്ങൾ ഉടൻ സൈബർ സെല്ലിൽ അറിയിക്കേണ്ടതാണ്.

പലര്‍ക്കും ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ ലഭിക്കുന്നതായി സൈബര്‍ സെല്‍ പറയുന്നു. കാര്‍ഡ് പുതുക്കണമെങ്കില്‍ മാത്രം നന്പര്‍ പറഞ്ഞു നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് വിശ്വാസം നേടിയാണ് വിവരങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ബാങ്കുകള്‍ ആരില്‍ നിന്നും എ.ടി.എം പിന്‍ നന്പരോ കാര്‍ഡ് നന്പരോ ഫോണിലൂടെ ചോദിക്കുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചാല്‍ കൈമാറരുതെന്ന് ബാങ്ക് അധികൃതരും സൈബര്‍ സെല്ലും അറിയിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്