ആപ്പ്ജില്ല

ഓഖി: കണ്ണൂരില്‍ ഒരു മരണം, 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കണ്ണൂര്‍ ആയിക്കര ഫിഷിംഗ് ഹാര്‍ബറിലുണ്ടായ കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടിവീണ് ഒരാള്‍ മരിച്ചു

TNN 2 Dec 2017, 10:54 pm
കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കണ്ണൂര്‍ ആയിക്കര ഫിഷിംഗ് ഹാര്‍ബറിലുണ്ടായ കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടിവീണ് ഒരാള്‍ മരിച്ചു. തയ്യില്‍ പൊട്ടന്റവിട പവിത്രന്‍ (54) എന്നയാളാണ് മരിച്ചത്. ആയിക്കര ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങള്‍ ശനിയാഴ്ചയോടെ തിരിച്ചെത്തി.
Samayam Malayalam cyclone ochki batters kerala
ഓഖി: കണ്ണൂരില്‍ ഒരു മരണം, 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു


തലശ്ശേരിക്ക് സമീപം ഗോപാലപ്പേട്ടയില്‍ കടല്‍കയറ്റ ഭീഷണിയെ തുടര്‍ന്ന് 19 കുടുംബങ്ങളെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. ഗവ. ഫിഷറീസ് എല്‍.പി സ്കൂളിലേക്കാണ് ഇവരെ മാറ്റിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ് വെള്ളം കയറിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ഒഴിപ്പിച്ചു. ജില്ലയിലെ തീരപ്രദേശങ്ങളില്‍ റവന്യൂ, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്