ആപ്പ്ജില്ല

മൂന്നാറിൽ മഴ ശക്തം; ഡാമുകള്‍ ഉടൻ തുറക്കുന്നു

മാട്ടുപ്പെട്ടി, മലമ്പുഴ ഡാമുകള്‍ തുറക്കും

Samayam Malayalam 4 Oct 2018, 12:44 pm
ഇടുക്കി: സംസ്ഥാനത്തിന്‍റെ കിഴക്കൻ മേഖലകളിൽ മഴ ശക്തമാകുന്നു. വ്യാഴാഴ്ച രാവിലെ മുതൽ ഹൈറേഞ്ചിൻ്റെ പല പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഉടൻ ഉയര്‍ത്തും.
Samayam Malayalam rain-001


കനത്ത മഴ മുന്നിൽക്കണ്ട് വെള്ളിയാഴ്ച മുതൽ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേയ്ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തുടര്‍ച്ചയായി ഉരുള്‍പൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേയ്ക്കുള്ള യാത്രയും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലേയ്ക്കുള്ള രാത്രിയാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചിരുന്നു.

ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ വൈകിട്ട് മൂന്നിന് തുറക്കും. നാലു ഷട്ടറുകളും 30 സെന്‍റിമീറ്ററാണ് ഉയര്‍ത്തുക. കൽപാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നു മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ചയോടെ അറ‍ബിക്കടലിൽ ന്യൂനമര്‍ദ്ദം ശക്തമാകുമെന്നും തിങ്കളാഴ്ച ചുഴലിക്കാറ്റാകുമെന്നുമാണ് പ്രവചനം. ഇതേത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്