ആപ്പ്ജില്ല

കടലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് അശ്വനിയുടെ മൃതദേഹം മാറ്റി

Samayam Malayalam 23 Apr 2018, 10:14 am
തിരുവനന്തപുരം: മുനക്കൽ ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള ഗുരുതിപാല തോപ്പിൽ വിജയകുമാറിന്റെ മകൾ അശ്വനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ബീച്ച് ഫെസ്റ്റിനെത്തിയ അശ്വനിയും അമ്മയുമടക്കം നാലു പേർ കടൽക്ഷോഭത്തിൽ പെടുകയായിരുന്നു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് അശ്വനിയുടെ മൃതദേഹം മാറ്റി.
Samayam Malayalam death


മാള മെറ്റ്‌സ് കോളജിൽ എൻജിനീയറിങ്‌ വിദ്യർഥിയായിരുന്നു 24 കാരിയായ അശ്വനി. അശ്വനിയുടെ അമ്മ ഷീല(50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവരെ പരിക്കുകളോടെ രക്ഷപെടുത്തി. ഇന്നലെയാണ് ആറു പേരടങ്ങുന്ന സംഘം ബീച്ചിലെത്തിയത്. നാലു പേർ മുട്ടോളം വെള്ളത്തിൽ കടലിലിറങ്ങിയപ്പോൾ കൂറ്റൻ തിരമാലയിൽപെട്ടു. ലൈഫ് ഗാർഡ് പ്രതാപൻ ഓടിയെത്തി ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അശ്വനി പിടി വിട്ട് ഒഴുകിപ്പോവുകയായിരുന്നു.

നാട്ടുകാരും തീരദേശ പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അശ്വനിയുടെ മൃതദേഹം കണ്ടെത്തിയത്. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് കേരളത്തിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചു. കേരളത്തിലെയും ലക്ഷദ്വീപിലെയും തീരപ്രദേശങ്ങളിൽ വലിയ തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലത്തും കാസർഗോഡും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്