ആപ്പ്ജില്ല

കണ്ണൂരിലെ കരാറുകാരന്‍റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം

ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കുമോയെന്ന് സി.പി.എം. നേതാവ് എം.വി.ജയരാജന്‍

Samayam Malayalam 23 Sept 2019, 2:35 pm
കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ ജോയിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. മുന്‍ കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം കെ.കു‌ഞ്ഞിക്കൃഷ്‍ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റോഷി ജോസ്, ടി.വി.അബ്‍ദുള്‍ സലീം എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വഞ്ചനാകുറ്റം ചുമത്തപ്പെട്ട ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Samayam Malayalam contractor


കെ.കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ട്രസ്റ്റുമായി തെറ്റിപ്പിരിഞ്ഞ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കള്‍ക്കെതിരെ കേസ് കൊടുത്തത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയതിനെ സി.പി.എം. നേതാവ് എം.വി.ജയരാജന്‍ സ്വാഗതം ചെയ്‍തു. ഈ നേതാക്കളുടെ പേരില്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കുമോയെന്ന് ജയരാജന്‍ ചോദിച്ചു.

ഈ മാസം ആദ്യമാണ് ചെറുപുഴയിലെ കെട്ടിട നിര്‍മാണ കരാറുകാരനായ ജോയിയെ കെ.കരുണാകരന്‍ സ്‍മാരക ആശുപത്രിയുടെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്