ആപ്പ്ജില്ല

മാണിയുടെ മുന്നണി പ്രവേശനവും രാജ്യസഭാസീറ്റും: തീരുമാനം ഇന്ന്

രാഹുൽ ഗാന്ധി കുഞ്ഞാലിക്കുട്ടിയെയും ജോസ് കെ മാണിയെയും ചര്‍ച്ചയ്ക്ക് വിളിച്ചു

Samayam Malayalam 7 Jun 2018, 2:57 pm
ന്യൂഡൽഹി: കേരള കോൺഗ്രസിന്‍റെ മുന്നണി പ്രവേശനവും രാജ്യസഭാസീറ്റും സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോൺഗ്രസ് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Samayam Malayalam chennithala.


കേരള കോൺഗ്രസ് ഉപാധികളൊന്നും വച്ചിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് നേതാക്കള്‍ യോഗം ചേരുകയാണ്. ജോസ് കെ മാണിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇതേവിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വൈകിട്ട് അഞ്ചുമണിക്ക് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും ജോസ് കെ മാണിയെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്