ആപ്പ്ജില്ല

സിമി പശ്ചാത്തലമുള്ള മന്ത്രി വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നു; ചോദ്യമുയർത്താൻ ബിജെപി മാത്രം: ദീപിക ലേഖനം

ബിജെപി മാത്രമാണ് ക്രൈസ്തവരുടെ ആനുകൂല്യത്തിനു വേണ്ടി ചോദ്യം ഉയർത്താനുള്ളത് എന്നാണ് ദീപിക ലേഖനത്തിൽ പറയുന്നത്.

Samayam Malayalam 19 Jan 2021, 10:43 pm
കൊച്ചി: സംസ്ഥാന സർക്കാരിനും യുഡിഎഫിനും എതിരെ വിമർശനം ഉന്നയിച്ചും ബിജെപിയെ പിന്തുണച്ചും ദീപിക. ക്രൈസ്തവരുടെ ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗം തട്ടിയെടുത്തപ്പോൾ എൽഡിഎഫും യുഡിഎഫും നോക്കി നിൽക്കുകയായിരുന്നുവെന്നും ബിജെപി മാത്രമാണ് ചോദ്യമുയർത്തിയതെന്നും ലേഖനത്തിൽ പറയുന്നു. എവിടെയായിരുന്നു നിങ്ങൾ? എന്ന തലക്കെട്ടോടെയാണ് ലേഖനം.
Samayam Malayalam Deepika
ദീപിക ലേഖനം, കെടി ജലീൽ


കിറ്റുകൊടുക്കലല്ല ദാരിദ്ര്യ നിർമാർജനം: ഉമ്മൻ ചാണ്ടി
അനന്തപുരി ദ്വിജൻ എന്ന ബൈലൈനോടുകൂടി എഴുതിയിരിക്കുന്ന ലേഖനത്തിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ക്ഷേമ വകുപ്പായി പ്രവർത്തിക്കുന്നു. സിമി മുൻ പശ്ചാത്തലമുള്ള മന്ത്രി പിണറായി മന്ത്രിസഭയിൽ മനോഹരമായി വർഗീയ തീരുമാനങ്ങൾ നടപ്പാക്കുകയാണെന്നും ലേഖനം ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് നയിക്കാൻ ഉമ്മൻ ചാണ്ടിക്കൊപ്പം ഇവർ; 10 അംഗ സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ്
യുഡിഎഫ് പ്രകടനപത്രികയിൽ സാമ്പത്തിക സംവരണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ ലീഗ് സമരം ചെയ്യുകയാണ്. വാഗ്ദാനങ്ങൾ നൽകി വോട്ടുപിടിച്ചാലും അധികാരം കിട്ടിയാൽ തങ്ങൾക്ക് ഇഷ്ടമില്ലാത്തവ നടപ്പാക്കാതിരിക്കാൻ ലീഗിന് അറിയാം. മറ്റ് ന്യൂനപക്ഷങ്ങളോട് ചെയ്യുന്ന അനീതിയെക്കുറിച്ച് മാധ്യമങ്ങൾ നിശബ്ദരാണ്. ഇക്കാര്യം ഉച്ചത്തിൽ പറയുന്നവരെ വർഗീയവാദികളാക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്