ആപ്പ്ജില്ല

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മെയ് 26ന് കണ്ണൂരിൽ

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മേയ് 26ന് കണ്ണൂരിലെത്തും

Samayam Malayalam 29 Apr 2018, 10:39 pm
കണ്ണൂര്‍: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മേയ് 26ന് കണ്ണൂരിലെത്തും. ഓഖി ദുരന്തബാധിതരെ കാണാന്‍ ഡിസംബറില്‍ തിരുവനന്തപുരത്തെ വിഴിഞ്ഞത്തും പൂന്തുറയിലും എത്തിയ ശേഷമുള്ള മന്ത്രിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. 26നു രാവിലെ ജില്ലയിലെ എഴിമല നാവിക അക്കാദമിയില്‍ മന്ത്രി സന്ദര്‍ശനം നടത്തും.
Samayam Malayalam Nirmala


അക്കാദമിയിലെ പാസ്സിങ് ഔട്ട് പരേഡിലും ബിരുദദാന സമ്മേളനത്തിലും മന്ത്രി പങ്കെടുക്കും. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു പാര്‍ട്ടി പരിപാടികളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു ബിജെപി ജില്ലാ നേതാക്കള്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്