ആപ്പ്ജില്ല

ദുരന്തനിവാരണ സമിതി പിരിച്ചുവിടണമെന്ന് ആവശ്യം

സർക്കാർ നേതൃത്വം കൊടുക്കുന്ന രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കുമെന്നും പീറ്റർ മാധ്യമങ്ങളോട് പറഞ്ഞു

TNN 4 Dec 2017, 3:34 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്‌ച ഉണ്ടായതിനാൽ ദുരന്തനിവാരണ അതോറിറ്റി പിരിച്ചുവിടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ. ഇന്ന് രാവിലെ യൂണിയന്‍റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Samayam Malayalam demand to dismiss disaster management authority
ദുരന്തനിവാരണ സമിതി പിരിച്ചുവിടണമെന്ന് ആവശ്യം


ദുരന്ത നിവാരണ അതോറിറ്റി പിരിച്ചുവിട്ട് പുതിയ സമിതി രൂപീകരിക്കണമെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ ആവശ്യപ്പെട്ടു. സർക്കാർ നേതൃത്വം കൊടുക്കുന്ന രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കുമെന്നും പീറ്റർ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യ സമയത്ത് ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന അറിയിപ്പ് അടങ്ങിയ റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്ത്തിവെച്ച ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും പീറ്റർ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്