ആപ്പ്ജില്ല

നോട്ട് വിലക്ക്: സംസ്ഥാനത്ത് ഇന്ന് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ക്കും

പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലെത്തി ചങ്ങലയില്‍ കണ്ണികളാകും.

TNN 29 Dec 2016, 7:25 am
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ എല്‍ഡിഎഫ് പരസ്യപ്രതികരണവുമായി രംഗത്ത്. സമ്പദ് വ്യവസ്ഥയെയെയും സഹകരണ മേഖലയെയും അടിമുടിയുലച്ച നോട്ട് അസാധുവാക്കെതിരെ എല്‍ഡിഎഫ് ഇന്ന്പ്രതിഷേധ മനുഷ്യച്ചല തീര്‍ക്കും. അഞ്ച് ലക്ഷത്തിലേറെ പേര്‍ മനുഷ്യ ചങ്ങലയില്‍ കൈകോര്‍ക്കും. വൈകിട്ട് അഞ്ചിന് കാസര്‍ഗോഡ് മുതല്‍ ആലപ്പുഴ വഴി രാജ്ഭവന്‍ വരെയാണ് പ്രതിഷേധ മനുഷ്യ ചങ്ങല ഒരുക്കുക. ദേശീയപാതയുടെ പടിഞ്ഞാറുവശത്താണ് ചങ്ങല ഒരുക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രത്യേകം മനുഷ്യ ചങ്ങല ഒരുക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലെത്തി ചങ്ങലയില്‍ കണ്ണികളാകും. വൈകിട്ട് നാലോടെ ചങ്ങലയില്‍ അണിചേരാനുള്ള പ്രവര്‍ത്തകരും ജനങ്ങളും അതാതു സ്ഥലങ്ങളിലെത്തണമെന്ന് എല്‍ഡിഎഫ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Samayam Malayalam demonetisation ldf conducted man chain today in kerala
നോട്ട് വിലക്ക്: സംസ്ഥാനത്ത് ഇന്ന് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ക്കും


മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സാംസ്‌കാരിക നായകന്മാരും വിവിധ തുറകളിലുള്ളവരും വിവിധ ജില്ലകളില്ലായി അണിചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്തെ ചങ്ങലയില്‍ കൈ കോര്‍ക്കും.

Demonetisation: LDF conducted Man Chain today in Kerala

LDF protesting publicly to against Modi's Demonetisation through Man Chain today in Kerala

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്