ആപ്പ്ജില്ല

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

ജോഷിയുമായൊന്നിച്ച് നിരവധി ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 1985ൽ ജേസി സംവിധാനം ചെയ്ത ഈറൻ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് സിനിമാ രംഗത്തേക്ക് എത്തിയത്.

Samayam Malayalam 10 May 2021, 9:35 pm
കോട്ടയം: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു.
Samayam Malayalam mammootty and dennis joseph
ഡെന്നിസ് ജോസഫും മമ്മൂട്ടിയും (ഫയൽ ചിത്രം)


Also Read : ഇ പാസ് ഏര്‍പ്പെടുത്തി 12 മണിക്കൂറിനകം ലഭിച്ചത് ഒരു ലക്ഷം അപേക്ഷകൾ; ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന് മുഖ്യമന്ത്രി

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബര്‍ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവൺമെന്റ് ഹൈസ്കൂളിലും കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ഫാര്‍മസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

ജോഷിയുമായൊന്നിച്ച് നിരവധി ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 1985ൽ ജേസി സംവിധാനം ചെയ്ത ഈറൻ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് സിനിമാ രംഗത്തേക്ക് എത്തിയത്.

മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകൻ, മമ്മൂട്ടിയുടെ തിരിച്ചുവരവിന് കാരണമായ ന്യൂഡൽഹി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുമുണ്ടായത്.

രാജാവിന്റെ മകൻ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കന്മാര്‍, നിറക്കൂട്ട്, നായര്‍ സാബ്, ആകാശദൂത്, കോട്ടയം കുഞ്ഞച്ചന്‍, മനു അങ്കിൾ, പാളയം, കിഴക്കൻ പത്രോസ്, മഹാനഗരം, എഫ്ഐആര്‍, ഗാന്ധര്‍വം തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഥര്‍വം, മനു അങ്കിൾ, അപ്പു, തുടര്‍ക്കഥ, അഗ്രജൻ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ.

Also Read : രോഗികളുടെ എണ്ണം വര്‍ദ്ധിക്കാം; മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജൻ നൽകാനാകില്ലെന്ന് കേരളം

ഏറ്റവുമൊടുവിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ ചിത്രം. പിന്നീട്, അദ്ദേഹം സജീവ സിനിമാ രംഗത്തുനിന്നും പിന്മാറിയിരുന്നു. ലീനയാണ് ഭാര്യ എലിസബത്ത്, റോസി, ജോസ് എന്നിവരാണ് മക്കള്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്