ആപ്പ്ജില്ല

തീവ്രന്യൂനമർദ്ദം: തീരദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം 15 വരെ നീട്ടി

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒരു മത്സ്യത്തൊഴിലാളിയും കടലിൽ പോകരുതെന്നാണ് നിർദ്ദേശം

Samayam Malayalam 13 Mar 2018, 3:48 pm
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യുനമര്‍ദം (Low Pressure) തീവ്രന്യൂനമര്‍ദം (Depression) ആയി മാറിയ സാഹചര്യത്തിൽ ജാഗ്രതാനിർദേശം ഈ മാസം 15 വരെ നീട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻെറ നിർദേശപ്രകാരം ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗത്തിന്റേതാണ് തീരുമാനം.
Samayam Malayalam depression fishermen denied to go on sea till march 15th
തീവ്രന്യൂനമർദ്ദം: തീരദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം 15 വരെ നീട്ടി


തെക്കൻ കേരളത്തിൽ ശക്തമായ മഴക്കും സാധ്യത ഉണ്ടെന്നാണ് കാലാവസഥാ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒരു മത്സ്യത്തൊഴിലാളിയും കടലിൽ പോകരുതെന്നാണ് നിർദ്ദേശം.മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്റ്റർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ തീരദേശ ദുരിതാശ്വാസക്യാമ്പുകളും തയ്യാറാക്കി വയ്ക്കണമെന്നും, തീരദേശതാലൂക്ക് കൺട്രോൾ റൂമുകൾ മാർച്ച് 15 വരെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി കളക്റ്റർമാരോട് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്