ആപ്പ്ജില്ല

ഭക്തരുടെ വികാരം ദേവസ്വം ബോർഡ് മാനിക്കണം: സിപിഎം

പ്രതിഷേധക്കാർക്ക് അവസരം നൽകുന്ന നടപടി വേണ്ടെന്ന് സിപിഎം

Samayam Malayalam 24 Nov 2018, 11:48 am
ശബരിമല: ദേവസ്വം ബോർഡ് ഭക്തരുടെ വികാരം മാനിക്കണമെന്ന് സിപിഎം. യുവതീപ്രവേശന വിഷയത്തിൽ ഭക്തരുടെ വികാരങ്ങൾക്ക് ബോർഡ് ഊന്നൽ നൽകണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
Samayam Malayalam sabarimala yathra


ഇന്നലെ ശബരിമലയിൽ പോകാൻ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാറും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രതിഷേധം നടത്തുന്നവർക്ക് സഹായകമാകുന്ന നടപടികൾ സ്വീകരിക്കേണ്ട എന്നാണ് സിപിഎം നൽകുന്ന നിർദേശം.

സുപ്രീം കോടതിയിൽ സമർപ്പിച്ച സാവകാശ ഹർജിയിൽ ഉണ്ടാകുന്ന തീരുമാനം എന്താണെന്ന് അറിഞ്ഞ ശേഷം നടപടികൾ തീരുമാനിക്കാം എന്ന തീരുമാനം ദേവസ്വം ബോർഡ് കൈക്കൊണ്ടേക്കും. അതെ സമയം, കഴിഞ്ഞ മണ്ഡലകാലത്തേത് വെച്ച് നോക്കുമ്പോൾ ഈ വർഷം തിരക്ക് വളരെ കുറവാണ്. ഭക്തരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് നടവരവിലും കനത്ത ഇടിവ് വരുത്തി. ഇപ്പോൾ സന്നിധാനത്തെ സ്ഥിതി പൊതുവെ ശാന്തമാണ്. വലിയ പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ ഒന്നും ശബരിമലയിലും നിലക്കലും പമ്പയിലും ഇല്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്