ആപ്പ്ജില്ല

തൃപ്തി ദേശായിയെ ശബരിമല കയറാന്‍ സമ്മതിക്കില്ലെന്ന് ദേവസ്വം മന്ത്രി

തൃപ്തി ദേശായിയെ ശബരിമലയില്‍ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

TNN 26 Dec 2016, 7:26 am
ശബരിമല: തൃപ്തി ദേശായിയെ ശബരിമലയില്‍ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധി ഉണ്ടാവാതെ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam dewaswam minister kadakam palli surendran says tripthi desai will not allow sabarimala
തൃപ്തി ദേശായിയെ ശബരിമല കയറാന്‍ സമ്മതിക്കില്ലെന്ന് ദേവസ്വം മന്ത്രി


ശബരിമലയിലെ ആചാരങ്ങള്‍ തൃപ്തി ദേശായിക്കും ബാധകമാണ്. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കുന്നതിന് പിന്തുണ തേടി തൃപ്തി ദേശായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം.


യുവതികള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ അടുത്ത മാസം ശബരിമലയില്‍ പ്രവേശിക്കുമെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും തൃപ്തി ദേശായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദര്‍ഗയിലും ശനീശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷമാണ് ശബരിമലയില്‍ എത്തുമെന്ന് തൃപ്തി അറിയിച്ചത്.




English Summary: Kerala govt says no to Trupti Desai's plan to enter Sabarimala

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്