ആപ്പ്ജില്ല

പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നത് ശരിയല്ല: ഡിജിപി

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

TNN 16 Sept 2017, 11:32 pm
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുന്ന പോലീസുകാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെ ഡിജിപി ലോക്നാഥ് ബെഹ്റ. ശനിയാഴ്‍ച വൈകീട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് പോലീസുകാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഡിജിപി വ്യക്തമാക്കിയത്.
Samayam Malayalam dgp against abusing policemen
പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നത് ശരിയല്ല: ഡിജിപി


പ്രമുഖ നടിയെ ആക്രമിച്ചതുള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ടെന്നും അവയെല്ലാം അടിസ്ഥാനരഹിതമാണെന്നും ഡിജിപി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ നടിക്ക് നീതി ലഭ്യമാക്കാനായി ജാഗ്രതയോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. നിരപരാധിയായ ഒരാളെയും അറസ്റ്റ് ചെയ്യില്ല. എന്നാല്‍ കുറ്റവാളി എത്ര ഉന്നതനായാലും വെറുതേ വിടില്ലെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ശാസ്ത്രീയമായും നിയമപരമായും കേസുകളില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന തത്തിലുള്ള നടപടികള്‍ നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ള ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും ഡിജിപി ആവശ്യപ്പെട്ടു.

DGP against abusing policemen

DGP Loknath Behera said that the policemen who investigate crimes should not be personally attacked for performing their duty.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്