ആപ്പ്ജില്ല

സരിത നായരുടെ പരാതി ഡി ജി പി ക്രൈംബ്രാഞ്ചിന് കൈമാറി

കഴിഞ്ഞദിവസം ഒരു സഹായി മുഖേന മുഖ്യമന്ത്രി പിണറായി വിജയന് സരിത പരാതി നൽകിയിരുന്നു.

TNN 20 Oct 2017, 3:54 pm
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് എതിരെ സരിത എസ് നായർ നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഡി ജി പി ലോക്നാഥ് ബെഹ്റയാണ് പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞദിവസം ഒരു സഹായി മുഖേന മുഖ്യമന്ത്രി പിണറായി വിജയന് സരിത പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി ആ പരാതി ഡി ജി പിക്ക് കൈമാറിയിരുന്നു. ഇതാണ് ഡി ജി പി ഇന്ന് ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന് കൈമാറിയത്.
Samayam Malayalam dgp hand over saritha s nairs complaint to crime branch
സരിത നായരുടെ പരാതി ഡി ജി പി ക്രൈംബ്രാഞ്ചിന് കൈമാറി


സോളാർ കേസ് അന്വേഷണ സംഘത്തിനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റു നേതാക്കൾക്കും എതിരെ ആയിരുന്നു സരിത വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. 17 പേജുള്ള പരാതി ആയിരുന്നു ദൂതൻ മുഖേന കൈമാറിയത്. സരിത നേരത്തെ നൽകിയ പരാതിയും ക്രൈംബ്രാഞ്ചിൻ്റെ പക്കലുണ്ട്.

അതേസമയം, സരിതയുടെ പരാതിയിൽ തിടുക്കപ്പെട്ട് കേസ് എടുക്കേണ്ടതില്ല എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പരാതി സംബന്ധിച്ച് എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമേ ക്രൈംബ്രാഞ്ചിൻ്റെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.

സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ടു​ത്ത മാ​സം ഒ​ൻ​പ​തി​ന് നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കുകയാണ്. ഈ സാഹചര്യത്തിൽ പൊ​ലീ​സ് കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

DGP hand over Saritha Nairs complaint to Crime Branch

DGP Loknath Behra hand over Saritha S Nair's complaint to Crime Branch

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്