ആപ്പ്ജില്ല

ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്

സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പാക്കേജിനെയാണ് ജേക്കബ് തോമസ് പരസ്യമായി പരിഹസിച്ചിരിക്കുന്നത്

TNN 23 Dec 2017, 7:21 pm
തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരസ്യമായി പരിഹാസിച്ച് സസ്‌പെന്‍ഷൻ ലഭിച്ച ഡിജിപി ജേക്കബ് തോമസ് രംഗത്ത്. സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പാക്കേജിനെയാണ് ജേക്കബ് തോമസ് പരസ്യമായി പരിഹസിച്ചിരിക്കുന്നത്. തന്‍റെ ഫേസ്‍‍ബുക്കിലൂടെയാണ് ഓഖി വിഷയത്തിലെ തന്‍റെ പ്രതികരണം ജേക്കബ് തോമസ് രേഖപ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam dgp jacob thomas fb post against state government regarding ockhi cyclone relief fund
ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്




കയ്യിലിരിക്കുന്ന തുകയും പ്രഖ്യാപിച്ച തുകയും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കൊണ്ടാണ് ജേക്കബ് തോമസിന്‍റെ പരസ്യ വിമര്‍ശനം. പാഠം ഒന്ന് കണക്കിലെ കളികൾ എന്ന തലക്കെട്ടോടെ നൽകിയിരിക്കുന്ന കുറിപ്പിലാണ് വിമര്‍ശനം. ഓഖിയുമായി ബന്ധപ്പെട്ട് ദുരന്തം നേരിട്ടവരുടെ കൃത്യമായ എണ്ണം സഹിതം സര്‍ക്കാരിന്‍റെ കണക്ക് ശരിയാകുന്നില്ല, കണക്കിന് വേറെ ടീച്ചറെ നോക്കണമെന്നാണ് ജേക്കബ് തോമസ് കുറിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്