ആപ്പ്ജില്ല

സനുഷയെ അഭിനന്ദിച്ച്‌ ലോക് നാഥ് ബെഹ്റ

അപമാനിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവനടി സനുഷയെ അഭിനന്ദിച്ച്‌ ഡിജിപി ലോക് നാഥ് ബെഹ്റ

TNN 1 Feb 2018, 9:19 pm
തിരുവനന്തപുരം: അപമാനിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവനടി സനുഷയെ അഭിനന്ദിച്ച്‌ ഡിജിപി ലോക് നാഥ് ബെഹ്റ. അഭിനന്ദനം അറിയിച്ച്‌ നടിക്ക് കത്തയക്കും. സനുഷ കാണിച്ച ധൈര്യത്തെ അഭിനന്ദനാര്‍ഹമാണെന്നും അവരുടെ ധൈര്യം മാതൃകയാണെന്നും ഡിജിപി പറഞ്ഞു.
Samayam Malayalam dgp lokanath behera appreciate actress sanusha
സനുഷയെ അഭിനന്ദിച്ച്‌ ലോക് നാഥ് ബെഹ്റ


ട്രെയിനിലുള്ളിൽ സഹായത്തിന് രണ്ടു പേരെഴികെ മറ്റുള്ളവര്‍ എത്താതിരുന്നത് ഞെട്ടിച്ചു. രാത്രിയാത്രകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം നേടിയ വനിത ഗാര്‍ഡുകളെ നിയോഗിക്കുന്ന പുതിയ പദ്ധതി കൊണ്ടുവരുമെന്നും ഡിജിപി ലോക് നാഥ് ബെഹ്റ അറിയിച്ചു.

കണ്ണൂര്‍ തിരുവനന്തപുരം മാവേലി എക്സ്രസ് യാത്രക്കിടെ, നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച മിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റിമാന്‍ഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്