ആപ്പ്ജില്ല

ശബരിമല വിധി വരാനിരിക്കെ ലോക് നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍

ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഈയാഴ്‍ച വിധി പറയാനിരിക്കെയാണ് സംസ്ഥാനത്തെ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്

Samayam Malayalam 12 Nov 2019, 4:54 pm

ഹൈലൈറ്റ്:

  • എഡിജിപി ടി കെ വിനോദ് കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്ർസ് എഡിജിപി മനോജ് എബ്രഹാം എന്നിവരും അവധിയിലാണ്
  • ലോക് നാഥ് ബെഹ്റ ദുബായില്‍ ഔദ്യോഗിക പരിപാടിക്കായി പോവുകയാണ്
  • എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് ഡിജിപിയുടെ ചുമതല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam loknath behra

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍ പ്രവേശിച്ചു. ഡിജിപിക്ക് പുറമെ ഇന്‍റലിജന്‍സ് എഡിജിപി ടി കെ വിനോദ് കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്ർസ് എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.
അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്‍ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. കൂടാതെ ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം വിധി ഈയാഴ്‍ച വരാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അവധിയിലാകുന്നതാണ് ശ്രദ്ധേയം.

ചൊവ്വാഴ്‍ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് ലോക് നാഥ് ബെഹ്റ അവധി. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് ബെഹ്റ പോകുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് പകരം ചുമതല.

Also Read മണ്ഡലകാലം ഞായറാഴ്ച മുതൽ, ശബരിമല വിധി ഉടൻ; അയോധ്യയ്ക്ക് പിന്നാലെ സുപ്രീംകോടതിയിലേക്ക് കാതോർത്ത് രാജ്യം

ടി കെ വിനോദ് കുമാര്‍ ചൊവ്വാഴ്‍ച മുതല്‍ അടുത്ത തിങ്കളാഴ്‍ച വരെ അവധിയിലാണ്. അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോവുകയാണ് അദ്ദേഹം. ഷേഖ് ദര്‍വേസ് സാഹിബിന് തന്നെയാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.


ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം ചൊവ്വാഴ്‍ച മുതല്‍ അടുത്ത ഞായറാഴ്‍ച വരെ അവധിയിലാണ്. ഹെഡ് ക്വാര്‍ട്ടേഴ്‍സ് ഐജിക്കാണ് പകരം ചുമതല. ഔദ്യോഗിക പരിപാടികള്‍ക്കായി ഫ്രാന്‍സിലേക്കാണ് മനോജ് എബ്രഹാം പോകുന്നത്. എന്നാല്‍ അവധി അപേക്ഷയില്‍ കാഷ്വല്‍ ലീവാണ് കാണിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്