ആപ്പ്ജില്ല

തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ ആശയവുമായി ഡിജിപി

പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി നായ്‍ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പും പരിശീലനവും ഏര്‍പ്പെടുത്തും

TNN 9 Sept 2016, 3:44 pm
തിരുവനന്തപുരം: ഡിജിപി ലോക് നാഥ് ബെഹ്‍റ കേരളത്തിലെ തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ ആശയവുമായി രംഗത്ത്. സുരക്ഷയ്ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ തെരുവുനായ്ക്കളെ ഏറ്റെടുത്ത് പരിശീലനം നല്‍കാനുള്ള പദ്ധതി ആലോചിച്ചു വരികയാെന്ന് ഡിജിപി അറിയിച്ചു.
Samayam Malayalam dgp raises a new plan of action to end stray dog issues in kerala
തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ ആശയവുമായി ഡിജിപി


നിരവധി ബദല്‍ നിര്‍ദ്ദേശങ്ങള്‍ തെരുവുനായ ശല്യം പരിഹരിക്കാന്‍ ഉയര്‍ന്നു വന്നിരുന്നു. കശ്‍മീരിലും മറ്റും തീവ്രവാദ വേട്ടക്ക് നാടന്‍ നായ്ക്കളെ ഇത്തരത്തില്‍ ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിയുടെ സാധ്യതാ പഠനം നടക്കുകയാണ് ഇപ്പോള്‍. പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി നായ്‍ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പും പരിശീലനവും ഏര്‍പ്പെടുത്തും.

ഇതിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary - Loknath Behra speaks out a new plan to resolve the issues related to stray dogs in Kerala. He says to catch them, vaccinate them and train them as police dog squad.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്