ആപ്പ്ജില്ല

പ്രധാന മന്ത്രിക്ക് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നെന്ന് സെന്‍കുമാര്‍

യതീഷ് ചന്ദ്രയെ പിന്തുണച്ച് സെന്‍കുമാര്‍: പോലീസ് ചെയ്‍തത് അവരുടെ കടമ

TNN 20 Jun 2017, 3:41 pm
കൊച്ചി: പുതുവൈപ്പില്‍ ഐഒസി പ്ലാന്‍റിനെതിരെ നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപി ടിപി സെന്‍കുമാര്‍. കൊച്ചി മെട്രോ ഉദ്‍ഘാടനത്തിനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് തീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നു. പ്രധാന മന്ത്രി എത്തുന്നതിന് മു‍ന്‍പ് ജനങ്ങള്‍ പ്രക്ഷോഭവുമായി എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് പോലീസ് ഇടപെട്ടതെന്ന് സെന്‍കുമാര്‍ പറഞ്ഞു.
Samayam Malayalam dgp senkumar supports yatish chandra
പ്രധാന മന്ത്രിക്ക് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നെന്ന് സെന്‍കുമാര്‍


പ്രധാന മന്ത്രിയുടെ വാഹനം കടന്നുപോകേണ്ട ഹൈക്കോടതി ജങ്‍ഷനു സമീപമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇവിടെ സമരം നടത്തുമെന്ന് പ്രക്ഷോഭകര്‍ നേരത്തേ പറ‍ഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് നാട്ടുകാര്‍ പ്രക്ഷോഭം നടത്താന്‍ അവിടേക്കെത്തിയത്. പ്രധാന മന്ത്രിയുടെ സുരക്ഷയെക്കരുതിയാണ് ആ സമയത്ത് ഡിസിപി യതീഷ് ചന്ദ്ര ഇടപെട്ടത്, സെന്‍കുമാര്‍ പറഞ്ഞു.

പുതുവൈപ്പിലെ സമരത്തിന് തീവ്രവാദ സംഘടനകളുടെ ബന്ധമുണ്ടെന്ന കാര്യവും ഡിജിപി ശരിവെച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. പ്രദേശവാസികളല്ലാത്തവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DGP Senkumar supports Yatish Chandra

DGP TP Senkumar said that the police action in Puthuvype was in the wake of threat against the Prime Minister.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്