ആപ്പ്ജില്ല

രക്ഷാ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവിക സേന

ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട് ബില്ല് നൽകിയിട്ടില്ലെന്ന് നാവിക സേന

Samayam Malayalam 3 Dec 2018, 3:36 pm
കൊച്ചി: കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിൽ പ്രളയം ബാധിച്ചപ്പോൾ ദുരിതാശ്വാസ പ്രവർത്തനം നടത്തിയതിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ദുരിതാശ്വാസ പ്രവർത്തനം നടത്തിയ വ്യോമസേനക്ക് അതിന്റെ തുക നൽകേണ്ട സ്ഥിതിയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു.
Samayam Malayalam kerala flood 2


തീര സംരക്ഷണ സേന, വ്യോമസേന, നാവിക സേന എന്നീ വിഭാഗങ്ങളുടെ ഹെലികോപ്റ്ററുകളാണ് അന്ന് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, നാവികസേനയുടെ ബില്ല് വിവരങ്ങൾ മാത്രമാണ് ഇത്തരത്തിൽ പുറത്ത് വന്നത്. ഓഗസ്റ്റ് 11 വരെ കണക്കുകൾ പ്രകാരം 33.79 കോടി രൂപയുടെ ബില്ല് എയർഫോഴ്‌സ് അകൗണ്ട്‍സ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് നൽകിയിരുന്നു.

എന്നാൽ, നാവികസേന ചെയ്ത സേവനങ്ങളുടെ ബില്ല് ആർക്കും നൽകിയിട്ടില്ലെന്ന് വൈസ് അഡ്‌മിറൽ അനിൽ കുമാർ ചാവ്‌ള വ്യക്തമാക്കി. നാവികസേനയുടെ 38 ഹെലികോപ്റ്ററുകൾ പ്രളയ സമയത്ത് കേരളത്തിൽ ദുരിതാശ്വാസപ്രവർത്തനം നടത്തിയിരുന്നു.ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുക തങ്ങളുടെ ജോലിയാണെന്നും തങ്ങൾ അതിന് പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും വൈസ് അഡ്‌മിറൽ വ്യക്തമാക്കി. എന്നാൽ, 290.74 കോടി രൂപ നാവികസേനയുടെ ഹെലികൊപ്റ്റർ സേവനങ്ങൾക്ക് നൽകിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്