ആപ്പ്ജില്ല

1000 വേദികള്‍ പിന്നിട്ടു; ഒരു മണിക്കൂര്‍ നീണ്ട മാജിക്കിലൂടെ ചരിത്രം കുറിച്ച് ഈ കുട്ടികള്‍

Samayam Malayalam 1 Oct 2019, 5:10 pm
തിരുവനന്തപുരം: വിഭിന്നശേഷിയുള്ളവരുടെ മാജിക് ഷോയില്‍ വിജയികളായി ഈ അഞ്ചു കുട്ടികള്‍. ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനെറ്റില്‍ വച്ചു നടന്ന ഒരു മണിക്കൂര്‍ നീണ്ട് മാജിക് ഷോയിലാണ് ഇവര്‍ വിജയികളായത്. ഇതോടെ, ഇവര്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി.
Samayam Malayalam New Project (81)


വിഷ്ണു, രാഹുല്‍ പി ആര്‍, രാഹുല്‍ ആര്‍, ശില്‍പ, ശരണ്യ സതീഷ്, ശ്രീലക്ഷ്മി എന്നിവരാണ് വിജയികളായവര്‍. ഇതിനോടകം തന്നെ ഇവര്‍ 1000 വേദികള്‍ പിന്നിട്ടിട്ടുണ്ട്. കേരള സാമൂഹ്യ സുരക്ഷ മിഷന്റെ (കെഎസ്എസ്എം) ന്റെ അനുയാത്ര പദ്ധതിയുടെ അംബാസിഡര്‍ കൂടിയാണ് ഈ അഞ്ചു കുട്ടികള്‍.

'വിഭിന്ന ശേഷിയുള്ള കുട്ടികളില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ലോകമെമ്പാടും കലയെ ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ, മാജിക് ആദ്യമായാണ് അവരില്‍ ഉപയോഗിക്കുന്നത്. 1000 വേദികള്‍ അവര്‍ ഇതുവരെ പിന്നിട്ടുണ്ട്. എന്നാല്‍, ഇതുവരെ യാതൊരു തെറ്റും വരുത്തിയിട്ടില്ല. നീണ്ട ഒരു മണിക്കൂര്‍ അവര്‍ക്ക് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ അത് ഞങ്ങളുടെ വിജയമാണ്', മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പറയുന്നു.

കെഎസ്എസ്എമ്മിന്റെ അനുയാത്ര പദ്ധതിയുടെ കീഴില്‍ 2017 ലാണ് 23 വിഭിന്ന ശേഷിയുള്ള കുട്ടികള്‍ മാജികില്‍ പരിശീലനം ആരംഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്