ആപ്പ്ജില്ല

ദിലീപ് ആലുവയ്‍ക്ക് അപമാനമെന്ന് ജനങ്ങള്‍

പോലീസിന് ജനങ്ങളുടെ ജയ് വിളി

TNN 10 Jul 2017, 8:32 pm
കൊച്ചി: നടന്‍ ദിലീപ് ആലുവയ്‍ക്ക് അപമാനമാണെന്ന് ജനങ്ങള്‍. മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്‍തതിനു പിന്നാലെയാണ് ദിലീപിന്‍റെറ നാടുകൂടിയായ ആലുവയിലെ ജനങ്ങള്‍ പ്രതികരണവുമായി എത്തിയത്.
Samayam Malayalam dileep a disgrace to us say people
ദിലീപ് ആലുവയ്‍ക്ക് അപമാനമെന്ന് ജനങ്ങള്‍


ദിലീപിനെപ്പോലൊരു നടന്‍ തങ്ങളുടെ നാടിന് അപമാനമാണെന്നും സ്വന്തം സഹപ്രവര്‍ത്തകയോട് ഇത്ര ക്രൂരമായി പെരുമാറിയ ദിലീപിന് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് നാട്ടുകാരില്‍ പലരും വിവിധ ചാനലുകളോട് പറഞ്ഞു.

ദിലീപ് ഇപ്പോളുള്ള ആലുവ പോലീസ് ക്ലബ്ബില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസിന് ജയ് വിളിച്ചുകൊണ്ടാണ് പ്രതികരിച്ചത്. പോലീസും മുഖ്യമന്ത്രിയും അഭിനന്ദനം അര്‍ഹിക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

Dileep a disgrace to us, says people

The people of Aluva said that actor Dileep is a disgrace to them.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്