ആപ്പ്ജില്ല

വീഡിയോ ദൃശ്യങ്ങള്‍ തേടി ദിലീപ് ഹൈക്കോടതിയില്‍

കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

Samayam Malayalam 10 Mar 2018, 7:53 am
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് വീഡിയോ ദൃശ്യങ്ങള്‍ തേടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഹക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
Samayam Malayalam dileep approaches highcourt in search of videos
വീഡിയോ ദൃശ്യങ്ങള്‍ തേടി ദിലീപ് ഹൈക്കോടതിയില്‍


ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് അടക്കം പന്ത്രണ്ടു പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത് .

ഇതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, ദൃശ്യങ്ങള്‍ നല്‍കിയാല്‍ അതുപയോഗിച്ച് ദിലീപ് നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അത് പരിഗണിച്ച് കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ദിലീപ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്