ആപ്പ്ജില്ല

ദിലീപ് ജയിലിലായിട്ട് 43 ദിവസം: ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു

TNN 22 Aug 2017, 7:40 am
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് നാൽപ്പത്തിമൂന്ന് ദിവസങ്ങൾ തികയുകയാണ്. ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.
Samayam Malayalam dileep bail plea hc will consider to hear today
ദിലീപ് ജയിലിലായിട്ട് 43 ദിവസം: ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും


പതിനേഴാം തീയതി ഇവ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നതെങ്കിലും കൂടുതല്‍ സമയം പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റിയിരിക്കുന്നത്.

ഇന്ന് പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന വിശദീകരണത്തില്‍ ദിലീപിനെതിരേയുള്ള എല്ലാ തെളിവുകളും ഉള്‍പ്പെടുത്തുമെന്നാണ് സൂചന. രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ഏറെ സ്വാധീനമുള്ള ചിലര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയതായും ദിലീപ് ആരോപിക്കുന്നുണ്ട്.

കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ദിലീപ് വാദിക്കുന്നു.


Dileep bail plea HC will consider to hear Today

Dileep's bail plea in Malayalam actress assault case HC will consider to hear Today

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്