ആപ്പ്ജില്ല

ഗൂഡാലോചനക്കേസ്: ദിലീപിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ദിലീപിനെ ഹാജരാക്കാൻ നിർദ്ദേശിച്ച് ആലുവ സബ്​ജയിൽ അധികൃതർക്ക്​ പ്രൊഡക്​ഷൻ വാറൻറ്​​ കൈമാറിയിട്ടുണ്ട്​

TNN 12 Jul 2017, 8:37 am
Samayam Malayalam dileeps bail plea will consider today
ഗൂഡാലോചനക്കേസ്: ദിലീപിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ബുധനാഴ്ച അങ്കമാലി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ദിലീപിനെ ഹാജരാക്കുക. ദിലീപിനെ ഹാജരാക്കാൻ നിർദ്ദേശിച്ച് ആലുവ സബ്​ജയിൽ അധികൃതർക്ക്​ പ്രൊഡക്​ഷൻ വാറൻറ്​​ കൈമാറിയിട്ടുണ്ട്​.

ദിലീപിൻ്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാവുന്നത്. ദിലീപിനെതിരെ 19 തെളിവുകള്‍ ആണ് പൊലീസ് ഹാജരാക്കിയിരിക്കുന്നത്. ഇതിൽ ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഐപിസി 120ബി വകുപ്പ് ദിലീപിനെതിരെ ചുമത്തിയിട്ടുണ്ടി. കുറ്റം തെളിഞ്ഞാല്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കണം. മാനഭംഗം ഉൾപ്പെടെയുള്ളവ ചുമത്തിയായിരിക്കും ദിലീപിനെതിരെ കുറ്റപത്രം തയ്യാറാക്കുക.

The actor Dileep's bail plea will consider today

The actor Dileep's bail plea will consider today in actress molestation case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്