ആപ്പ്ജില്ല

ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ഒളിവിൽ

അറസ്റ്റ് ചെയ്തേക്കും എന്നുള്ള റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് ഇയാൾ അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞിരിക്കുന്നത്.

TNN 14 Jul 2017, 9:32 am
കൊച്ചി: നടിയെ അക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ നടൻ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ഒളിവിൽ. ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. അറസ്റ്റ് ചെയ്തേക്കും എന്നുള്ള റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് ഇയാൾ അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞിരിക്കുന്നത്. അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയിട്ടും പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളുടെ പക്കലിലുള്ള അഞ്ച് മൊബൈൽ നമ്പറുകളിൽ വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്.
Samayam Malayalam dileeps manager appunni goes missing
ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ഒളിവിൽ


ഗൂഢാലോചനയിൽ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനി നടിയെ അക്രമിക്കുന്നതിന് അപ്പുണ്ണി അടക്കമുള്ളവരുടെ നമ്പറിലേക്ക് നിരന്തരം വിളിച്ചതിനും പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പൾസർ സുനിയുടെ നാല് ഫോൺ നമ്പറുകൾ പരിശോധിച്ചതിനെ തുടർന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. പല നമ്പറുകളിൽ നിന്നായി അപ്പുണ്ണിയുടെ ഫോണിലേക്കും കോളുകൾ വന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവുകളൊക്കെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഘടകങ്ങളാണെന്നാണ് പോലീസിന്‍റെ നിഗമനം.

Dileep’s Manager Appunni Goes Missing

Dileep’s manager Appunni has gone missing ever since the actor’s arrest. Appunni who is also a suspect in this Malayama actress’ abduction and molestation case, was supposed to appear for an interrogation.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്