ആപ്പ്ജില്ല

കടൽ കടന്ന് ഡിങ്കോയിസം; ബിബിസി വീഡിയോ കാണാം

ഡിങ്കോയിസത്തിന്‍റെ പ്രസക്തി കേരളവും ഇന്ത്യയും കടന്ന് ലോകനിലവാരത്തിലേക്ക്.

TNN 12 Apr 2016, 12:29 pm
ഡിങ്കോയിസത്തിന്‍റെ പ്രസക്തി കേരളവും ഇന്ത്യയും കടന്ന് ലോകനിലവാരത്തിലേക്ക്. ലോക പ്രശസ്ത മാധ്യമസ്ഥാപനമായ ബിബിസിയാണ് കേരളത്തിൽ രൂപമെടുത്ത പാരഡി മതമായ ഡിങ്കോയിസത്തെപ്പറ്റി വീഡിയോ തയാറാക്കി പ്രക്ഷേപണം ചെയ്തത്. ബിബിസി ട്രൻഡിംഗ് വിഭാഗത്തിലാണ് വീഡിയോ ഉൾപ്പെടുത്തിയിട്ടുള്ളത്. 3.20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഡിങ്കോയിസത്തിന്‍റെ പിറവിയെപ്പറ്റിയും നിലവിലെ അവസ്ഥയെപ്പറ്റിയും പ്രതിപാദിക്കുന്നു. യുട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനകം വൻ പ്രചാരമാണ് നേടുന്നത്.
Samayam Malayalam dinkan the mouse messiah bringing salvation to indias atheists
കടൽ കടന്ന് ഡിങ്കോയിസം; ബിബിസി വീഡിയോ കാണാം


ഡിങ്കോയിസത്തിന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളായ പാ‍‌‍ർഥസാരഥി, കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായർ, രാഹുൽ ഈശ്വർ എന്നിവർ ഡിങ്കോയിസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്