ആപ്പ്ജില്ല

Sister Lucia: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസിക്കെതിരെ സഭാ നടപടി

സഭക്കെതിരായ നിലപാടെടുത്തു എന്നാണ് ആരോപണം

Samayam Malayalam 24 Sept 2018, 11:50 am
മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുര ക്കെതിരെ സഭാ നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റർക്കെതിരെ നടപടി എടുത്തത്.
Samayam Malayalam Sister


വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയിൽ നിന്ന് സിസ്റ്ററിനെ വിലക്കിയിട്ടുണ്ട്. മദർ സുപ്പീരിയറാണ് ഇക്കാര്യം സിസ്റ്ററെ അറിയിച്ചത്. കന്യാസ്ത്രീകളുടെ സമരത്തിൽ സിസ്റ്റർ ലൂസി സജീവമായി പങ്കെടുത്തിരുന്നു.

സഭയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കരുതെന്ന് മഥര്‍ സുപ്പീരിയര്‍ നേരിട്ട് അറിയിക്കുകയായിരുന്നു എന്ന് സിസ്റ്റര്‍ ലൂസി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഇടവകക്കാരുടെ അഭിപ്രായങ്ങളെ തുടര്‍ന്നാണ് സിസ്റ്ററിനെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന് സെന്‍റ് മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പറ‌ഞ്ഞു.

കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച യാക്കോബായ സഭയുടെ മാര്‍ യുഹനോന്‍ റമ്പാനെയും സഭയില്‍ നിന്ന് താക്കീത് ചെയ്തു. യാക്കോബായ സഭയുടെ ദമാസ്കസിലെ ഹെഡ്‍ക്വാര്‍ട്ടേഴില്‍ നിന്നു തന്നെയാണ് താക്കീത് ലഭിച്ചത്.

സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി സഭക്കെതിരെ ശബ്ദിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണെന്ന് കേരള കത്തോലിക്കാ നവീകരണപ്രസ്ഥാനത്തിന്‍റെ നേതാവായ ഇന്ദുലേഖ ജോസഫ് പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ് സഭാ നടപടി നേരിട്ട സിസ്റ്റര്‍ ലൂസിക്കും യാക്കോബായ വികാരിക്കും പിന്തുണയിറിയിച്ച് രംഗത്തെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്