ആപ്പ്ജില്ല

സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍

നരേന്ദ്ര മോദിയെ വിമർശിച്ചതു കൊണ്ടാണ് കമലിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്​ഥാനം ലഭിച്ചതെന്നും രാധാകൃഷ്​ണൻ ആരോപിച്ചു

TNN 9 Jan 2017, 11:37 am
കോഴിക്കോട്: സംവിധായകന്‍ കമൽ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്നും അദ്ദേഹത്തിന് ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. ദേശിയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണമോയെന്ന് സംശയമുള്ളയാളാണ് കമൽ.
Samayam Malayalam director kamal should leave india says bjp leader
സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍


നരേന്ദ്ര മോദിയെ വിമർശിച്ചതു കൊണ്ടാണ് കമലിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്​ഥാനം ലഭിച്ചതെന്നും രാധാകൃഷ്​ണൻ ആരോപിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തോടെയാണ് കമലിനെതിരെ സംഘപരിവാര്‍ തിരിഞ്ഞത്. ദേശീയഗാനം ആലപിച്ച സമയത്ത് എ‍ഴുന്നേല്‍ക്കാതിരുന്ന ഡെലിഗേറ്റുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ കമല്‍ പ്രതിഷേധിച്ചിരുന്നു.

ദേശീയഗാനത്തെ കമല്‍ അപമാനിച്ചെന്നാരോപിച്ച്​ കൊടുങ്ങല്ലൂരിലെ കമലിന്‍റെ വീടിനു മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ച പ്രതിഷേധിക്കുകയും കമലിനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും ചെയ്‍തിരുന്നു.

Director Kamal should leave India, says BJP leader

Director Kamal, critices Modiji and because of that he could secure the Academy Chairman post, says BJP leader A.N Radhakrishnan

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്