തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വൻ തിരമാല രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ റിപ്പോര്‍ട്ട്. കേരളം, ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട്, കര്‍ണാടക എന്നിവയുടെ തീരങ്ങളിലാണ് മാര്‍ച്ച് 17ന് രാത്രി 11.30മുതൽ മാര്‍ച്ച് 19 രാത്രി 11.30 വരെ വൻ തിരമാലകള്‍ക്ക് സാധ്യതയുള്ളത്. 1.8 മീറ്റര്‍ മുതൽ 2.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളായിരിക്കും രൂപപ്പെടുകയെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി അറിയിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വൻതിരമാലയ്ക്ക് സാധ്യത
1.8 മീറ്റര്‍ മുതൽ 2.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളായിരിക്കും രൂപപ്പെടുകയെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി അറിയിച്ചിട്ടുണ്ട്.
Samayam Malayalam 17 Mar 2019, 4:28 pm
ഹൈലൈറ്റ്:
- ഞായറാഴ്ച മുതൽ രണ്ട് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം
- തമിഴ്നാട്ടിലും കര്‍ണാടകയിലും മുന്നറിയിപ്പ്
- 2.2 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാം