തിരൂര്‍: നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവർത്തകർ തമ്മിൽ സംഘർഷം. മലപ്പുറം ജില്ലയിലെ ഉണ്യാലിൽ ആണ് സംഭവം നടന്നത്. സംഘർഷത്തിൽ നാല് പേർക്ക് വെട്ടേറ്റു.
ഇരുവിഭാഗം സുന്നി പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ശനിയാഴ്ച രാവിലെയാണ് ഇ കെ, എ പി വിഭാഗം പ്രവർത്തകർ തമ്മിൽ സംഘര്‍ഷം ഉണ്ടായത്.
സംഘർഷത്തിൽ പരിക്കേറ്റവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.